തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് തമിഴ്‌നാട് അതിര്‍ത്തി കടന്നുവന്ന ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ്നും ഭര്‍ത്താവിനുമെതിരെയാണ് കേസ്.
ഡോക്ടറെ കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് കേരളത്തിലെത്തിച്ചത്. കാഞ്ഞിരംകുളം സ്വദേശികളാണ് ഇരുവരും. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മെഡിക്കല്‍ കോളേജില്‍ പത്തോളം കൊവിഡ് കേസുകള്‍ നിലവിലുള്ളതിനാല്‍ ഇവരെ ക്വാറന്റൈനിലാക്കിയതായി പൊലീസ് അറിയിച്ചു.










Manna Matrimony.Com
Thalikettu.Com







