ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ വ്യക്തമായ ആധിപത്യം പുലർത്തുന്നു. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സഖ്യം 35-ഓളം സീറ്റുകളിൽ മുന്നിലാണ്. കോട്ടയായ കൊളത്തൂരിൽ നിന്നും സ്റ്റാലിൻ തന്നെയാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകളിൽ ഡിഎംകെയ്ക്ക് ലഭിച്ച മേൽക്കൈ ഭരണതുടർച്ചയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം തമിഴ് രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (TVK) ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു. പെരമ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന വിജയ് ആദ്യ സൂചനകളിൽ തന്നെ ലീഡ് സ്വന്തമാക്കി. പല മണ്ഡലങ്ങളിലും എഐഎഡിഎംകെയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത് ടിവികെ നിലയുറപ്പിച്ചിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com






