തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പനയങ്കോട് സ്വദേശി രാഹുലി(18)നെയാണ് കസ്റ്റഡിയിലെടുത്തത്. ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായ തർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. രാഹുലും പ്രതിയുമായി വാക്കുതര്‍ക്കമുണ്ടായിയിരുന്നു.
തുടര്‍ന്ന് താക്കോല്‍ കൊണ്ട് രാഹുലിന്റെ വാരിയെല്ലിന് പ്രതി കുത്തുകയായിരുന്നു. ഉടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.










Manna Matrimony.Com
Thalikettu.Com






