തിരുവനന്തപുരം: മലയാളിയെ കുടുകുടെ ചിരിപ്പിച്ച കലാകാരന്‍ ഷാബുരാജ് വിട പറഞ്ഞു. 42 വയസ്സായിരുന്നു. ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്.
കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
കോമഡി സ്റ്റാര്‍സിന്റെ എപ്പിസോഡുകളാണ് ഷാബുരാജിനെ താരമാക്കിയത്. നടന്‍ സുരാജ് വെഞ്ഞാറമൂടും റിമി ടോമിയും അടക്കമുള്ള താരങ്ങള്‍ ഷാബുരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.










Manna Matrimony.Com
Thalikettu.Com







