അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2031-ഓടെ സ്വർണ്ണവില വൻതോതിൽ വർധിച്ച് ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ കരുതുന്നു. അതായത്, ഒരു ഔൺസ് സ്വർണ്ണത്തിന് 10,000 ഡോളർ വരെ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ.
2026 അവസാനത്തോടെ ഒരു ഔൺസ് സ്വർണ്ണത്തിന് 6,000 ഡോളർ വരെയാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ലോകത്തെ രാഷ്ട്രീയ പ്രശ്നങ്ങളും സാമ്പത്തിക മാറ്റങ്ങളും കാരണം സ്വർണ്ണവില ഔൺസിന് 10,000 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയേക്കാമെന്ന് ജെഫ്റീസിന്റെ സാമ്പത്തിക വിദഗ്ധനായ ക്രിസ് വുഡ് അഭിപ്രായപ്പെടുന്നു. സ്വർണ്ണവില വലിയ തോതിൽ വർധിക്കാനാണ് സാധ്യതയെങ്കിലും, ഈ കയറ്റം എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ഇടയ്ക്ക് വില അല്പം കുറയാനോ അല്ലെങ്കിൽ ഒരേ നിലയിൽ നിൽക്കാനോ സാധ്യതയുണ്ടെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാരണങ്ങൾ ഏറെ
ലോകരാജ്യങ്ങൾക്കിടയിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും യുദ്ധഭീതിയും കൂടുന്നത് സ്വർണ്ണത്തിന്റെ മൂല്യം കൂടാൻ കാരണമാകും. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കൂടിവരുന്ന സമയത്തെല്ലാം സ്വർണ നിക്ഷേപം കൂടുതൽ തിളങ്ങാറുണ്ട്. ഇത് കൂടാതെ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണ്ണം വാങ്ങി ശേഖരിക്കുന്നത് വില കൂടാൻ കാരണമാകുന്നു.
ഇപ്പോൾ നടക്കുന്ന ഇറാൻ ഇസ്രായേൽ സംഘർഷങ്ങൾ സ്വർണ വിലയെ പെട്ടെന്ന് ഉയർത്തിയിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com






