തിരുവനന്തപുരം: സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങൾ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കുന്നതിനും ഏതൊരു പ്രതിസന്ധിയിലും സഹായത്തിനുതകുന്ന തരത്തിലും ഒരു സാമൂഹിക സന്നദ്ധ സേന ജനുവരി മാസത്തിൽ കേരള സർക്കാർ രൂപീകരിച്ചിരുന്നു.
സന്നദ്ധ സേനയിൽ അംഗമാകുവാൻ നിങ്ങൾക്ക് അവസരം നൽകിയിരിക്കുകയാണ് കേരള സർക്കാർ. 16 നും 65 വയസിനും മദ്ധ്യേ പ്രായമുള്ള 3,40,000 അംഗങ്ങളെ ആണ് സംസ്ഥാനത്ത് ഉടനീളമായി സർക്കാർ ലക്ഷ്യമിടുന്നത്.
കേരള സർക്കാരിൻ്റെ സാമൂഹിക സന്നദ്ധസേനയിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ കയറി വോളണ്ടീയർ രെജിസ്ട്രേഷൻ നടത്താവുന്നതാണ്.
http://sannadhasena.kerala.gov.in/volunteerregistration
രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ ഇവയൊക്കെ.
1) ചുവന്ന സ്റ്റാർ അടയാളത്തിൽ കൊടുത്തിരിക്കുന്ന കോളങ്ങൾ ഉറപ്പായും പൂരിപ്പിച്ചിരിക്കണം.
2) ഫോട്ടോ, ID പ്രൂഫ് എന്നിവയുടെ സൈസ് 1MB കവിയാൻ പാടില്ല.
3) ആവശ്യമായ മുഴുവൻ വിവരങ്ങളും തയ്യാറാക്കിയതിനു ശേഷം മാത്രം Link ൽ click ചെയ്തു രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുക.
സാമൂഹിക സന്നദ്ധ സേനയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 0471 155243, 9400035100, 9400035200, 9400035300, 9400035400, 9400035600, 9400035700, 9400035800, 9400035900, 9400036100, 9400036200
16 നും 65 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.. സന്നദ്ധ സേനയുടെ പ്രവർത്തങ്ങൾ താഴെ പറയുന്നു
1 ) രക്ഷാ പ്രവർത്തനം നടത്തുക – ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുവാൻ പറ്റുന്ന ആർക്കും.
2 ) കണ്ട്രോൾ റൂമുകളുടെ പ്രവർത്തനം – എക്സ് – സർവീസ് ഉദ്യോഗസ്ഥർക്കും, ഐടി, കമ്മ്യൂണിക്കേഷൻ മേഖലയിൽ ഉള്ളവർക്കും ആയിരിക്കും കൂടുതൽ ഉചിതം. വിദേശത്തുള്ള സന്നദ്ധ പ്രവർത്തകർക്കും സഹായിക്കുവാൻ സാധിക്കും
3) ദുരിതാശ്വാസ സഹായം എത്തിക്കുക – ഓട്ടോ-ടാക്സി-ജീപ്പ്-ബോട്ട്-ട്രക്ക്-ലോറി-ജെ.സി.ബി ഡ്രൈവർമാർ, ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക്മുൻഗണന.
4 ) രക്ഷാ പ്രവർത്തന സഹായം – ഓട്ടോ ടാക്സി – ജീപ്പ് -ബോട്ട് ഡ്രൈവർമാർ , ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന
5 ) ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള സഹായം – തദേശീയരായ ഓട്ടോ-ടാക്സി-ജീപ്പ്-ബോട്ട് ഡ്രൈവർമാർ, ഹെഡ് ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന
6) ക്യാമ്പുകളുടെ നടത്തിപ്പിൽ സഹായിക്കുക തദേശീയരായ സന്നദ്ധ പ്രവർത്തകർക്ക് മുൻഗണന
7 ) പരിസരം വൃത്തിയാക്കൽ – ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തുവാൻ പറ്റുന്ന ആർക്കും.
8 )വിവര ശേഖരണം, വിവര അവലോകനം – ഐടി മേഖലയിൽ ഉള്ളവർക്കായിരിക്കും കൂടുതൽ.
9 ) പ്ലംബിംഗ് – അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.
10) ഇലെക്ട്രിക്കൽ വർക്ക് – അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.
11) മരാമത്ത് ജോലികൾ – എഞ്ചിനീയർമാർ, മേസൺമാർ, മരാമത്ത് പണിക്കാർ.
12) മുന്നറിയിപ്പ് നൽകൽ – തദ്ദേശീയരായ ഓട്ടോ ടാക്സി – ജീപ്പ് -ബോട്ട് ഡ്രൈവർമാർ, ലോഡ് വർക്കർമാർ എന്നിവർക്ക് മുൻഗണന.
13) അടിയന്തിര ദുരന്ത സാധ്യതാ അവലോകനം – ഭൂമിശാസ്ത്ര അദ്ധ്യാപകർ, ജിയോജോളിസ്റ്റുകൾ, ഭൂമിശാസ്ത്ര ഗവേഷകർ, ജിയോജോളി ഗവേഷകർ, പരിസ്ഥിതി ശാസ്ത്ര അദ്ധ്യാപകർ, പരിസ്ഥിതി ശാസ്ത്ര ഗവേഷകർ, ദുരന്ത നിവാരണ ഗവേഷകർ. ഈ മേഖലകളിലെ വിധക്തർക്കും സഹായിക്കുവാൻ സാധിക്കും.
14)ആംഗ്യ ഭാഷ വിധക്തർ, അസ്സമീസ്, ഒറിയ, ബംഗാളി, നേപ്പാളി, ഭാഷ വിധക്തർ.
15) ഫയൽ പ്രവർത്തനത്തിൽ സഹായിക്കുക – കേന്ദ്ര – സംസ്ഥാന സർക്കാരുകളിലെ മുൻ ഉദ്യോഗസ്ഥർക്കാരിക്കും കൂടുതൽ ഉചിതം.
16) നിയമ സഹായം – വക്കിലുമാർ, വക്കീൽ ഓഫീസിൽ പ്രവർത്തിക്കുന്ന ഗുമസ്തർ, മുൻ ഉദ്യോഗസ്ഥർ എന്നിവർക്ക് മുൻഗണന.
ആശുപത്രികളിൽ സഹായിക്കുക.
17) ജലരക്ഷ – മത്സ്യ തൊഴിലാളികള്‍, ഹൗസ്ബോട്ട് തൊഴിലാളികള്‍, മണല്‍ വാരല്‍ തൊഴിലാളികള്‍, കക്ക വാരല്‍ തൊഴിലാളികള്‍
കൂടുതൽ വിവരങ്ങൾക്ക് സന്നദ്ധ സേനയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. https://m.facebook.com/sannadhasena