തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ സജീവമാകണം. നിങ്ങളിൽ ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ത്ഥികളായേക്കില്ല. അതൊന്നും നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
നിയമസഭ സമ്മേളനത്തിന്റെ ഭാഗമായാണ് രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാധ്യമങ്ങളില്‍ പല പേരുകളും സ്ഥാനാര്‍ത്ഥികളുടേതായി വരുന്നുണ്ട്. അതില്‍ ചിലര്‍ സ്ഥാനാര്‍ത്ഥികളാകും. ചിലര്‍ മത്സരിച്ചേക്കില്ല. അതൊക്കെ പാര്‍ട്ടികള്‍ തീരുമാനിക്കും. എന്നാല്‍ അതൊന്നും നോക്കാതെ എംഎല്‍എമാര്‍ മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.










Manna Matrimony.Com
Thalikettu.Com






