നിഖില വിമൽ നായികയായെത്തിയ പുതിയ ചിത്രമാണ് പെണ്ണ് കേസ്. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. വ്യത്യസ്തമായ പല ഗെറ്റപ്പുകളിലാണ് നിഖില സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷേഡുള്ള, വിവിധ നാടുകളിൽ വ്യത്യസ്ത പേരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്ന രോഹിണി എന്ന കഥാപാത്രമാണ് നിഖില ചിത്രത്തിലെത്തിയത്.
ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ വേഷത്തിന് പിന്നിൽ വലിയ തയ്യാറെടുപ്പുകളുണ്ടായിരുന്നുവെന്ന് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞു. “മിക്ക സിനിമകൾക്ക് മുൻപും ചില മുന്നൊരുക്കങ്ങളൊക്കെ നടത്താറുണ്ട്. പക്ഷേ, ഇത്രയധികം കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്നത് ആദ്യമായാണ്. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്കായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
കഥാപാത്രങ്ങൾക്ക് വ്യത്യസ്തത വരുത്താൻ മൂന്നു ദിവസത്തെ കാരക്ടർ കോച്ചിങ്ങിൽ പങ്കെടുത്തിരുന്നു. ആക്ടിങ് ട്രെയിനറായ അജിത്ത് ലാലാണ് പരിശീലനം നൽകിയത്. ഒരു പത്രവാർത്തയിൽ നിന്നാണ് സംവിധായകൻ ഫെബിൻ സിദ്ധാർഥിന് ഈ ആശയം കിട്ടുന്നത്. അതുകൊണ്ട് സമാനമായ പല വാർത്തകളും കണ്ടും വായിച്ചും അവരെ നിരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്”.- നിഖില പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







