കൊച്ചി: കൊച്ചി നഗരത്തിലൂടെ സൂപ്പര്‍വെറ്റ് വിറ്റും, അല്ലറ ചില്ലറ മിമിക്രി പരിപാടിയുമായി കഴിഞ്ഞിരുന്ന, മെലിഞ്ഞ് എല്ലും തോലുമായ ഒരു ചെറുപ്പക്കാന്‍. 80 കളുടെ അവസാനത്തില്‍, ആലുവയില്‍നിന്ന് വന്ന ഗോപാലകൃഷ്ണന്‍ എന്ന ഒരുപാട് സ്വപ്നങ്ങളുള്ള ആ എലുമ്പനെ ഇന്നും ഓര്‍ക്കുന്നവര്‍ ഒരുപാടുണ്ട്. അന്ന് എങ്ങനെയെങ്കിലും ഈ ശോഷിച്ച ശരീരമൊന്ന് പുഷ്ടിപ്പെടുത്തണം, സിനിമയില്‍ എത്തണം എന്നിങ്ങനെ രണ്ട് ആഗ്രഹങ്ങള്‍ മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ.
രാത്രി നീളുന്ന മിമിക്രി പരിപാടിയും, പകല്‍ സൂപ്പര്‍വൈറ്റ് കച്ചവടുമായി ജീവിച്ചിരുന്ന ആ ചെറുപ്പക്കാരനാണ് പിന്നീട് ദിലീപ് എന്ന മലയാള സിനിമയെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന ജന പ്രിയനായകനായി വളര്‍ന്നത്. ഇല്ലായ്മകളില്‍ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയരുന്നതാണ് നടന്‍ ദിലീപിന്റെ ജീവിതം.
വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.
മലയാളസിനിമാ നടിയായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മകളാണ് മീനാക്ഷി. മഞ്ജുവിനെ വിവാഹം കഴിക്കന്നതിനു മുമ്പ് അദ്ദേഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരു അകന്ന ബന്ധുവിൻറെ മകളെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹബന്ധം പിന്നീട് ഒഴിഞ്ഞു. പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു
ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. മഞ്ഞ്ജു ദിലീപ് ജനപ്രിയ ജോഡിയായി മാറി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു. മാനത്തെ കൊട്ടാരം (1994) മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ കീഴടക്കി.ആകെ നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
ഗ്രാൻറ് പ്രൊഡക്ഷൻസ് എന്ന സിനിമാ നിർമ്മാണ സ്ഥാപനം ദിലീപ് തുടങ്ങുകയുണ്ടായി. സഹോദരൻ അനൂപാണ് നിർമ്മാണ കമ്പനിയുടെ സാരഥി. നാലു ചിത്രങ്ങൾ നിർമ്മിച്ചു. ഇവയിൽ ട്വന്റി20 മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. 2013 -ൽ സായിബാബ എന്ന ചിത്രത്തിലൂടെ ദിലീപ് തെലുഗു സിനിമാ രംഗത്ത് അവസരം ഒരുങ്ങിയിരുന്നു ..
ഒരു വേള താരസംഘടനയായ ‘അമ്മ’യെയും, ടെക്ക്നീഷ്യന്‍സിന്റെ സംഘടനായ മാക്ടയെയും, നിര്‍മ്മാതാക്കളെയും, വിതരണക്കാരെയും, എന്തിന് തീയേറ്റര്‍ ഉടമകളെവരെ നിയന്ത്രിക്കുന്ന മലയാള സിനിമയിലെ ഏറ്റവും ശക്തനായ വ്യക്തിയായി. മല്ലുവുഡില്‍ ആര് വീഴ്ണം ആര് വാഴണം എന്ന് തീരുമാനിക്കുന്നത്, ഈ ഗോപാലകൃഷ്ണായി മാറി.
അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ്, 2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെടുന്നത്. പിന്നീട് നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നായകന്‍ അകത്തായി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ദിലീപിന് പരീക്ഷണങ്ങളുടെതായിരുന്നു. കോടിക്കണക്കിന് രൂപയാണ് അയാള്‍ കേസിനുവേണ്ടി ചിലവാക്കേണ്ടി വന്നത്. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കുമ്പോള്‍ അയാള്‍ക്ക് ഇനി ഒരു തിരിച്ചുവരവുണ്ടോ എന്ന കാര്യം സംശയമാണ്. എന്നിരുന്നാലും ദിലീപ് തിരിച്ചുവരുവാൻ കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമിയും..










Manna Matrimony.Com
Thalikettu.Com







