കണ്ണൂർ∙ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്റുഫ്(71) മരിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നാല് ദിവസമായി ചികിത്സയിലായിരുന്നു ഇയാൾ. ഇയാൾക്ക് രോഗം പകർന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഇതിനു പുറമേ മെഹറൂഫ് പൊതുചടങ്ങുകളിലും പങ്കെടുത്തു. മാർച്ച് 15 മുതൽ 21 വരെ മതചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും പങ്കെടുത്തിട്ടുണ്ട്. എംഎം ഹൈസ്കൂളിൽ നടന്ന ചടങ്ങിലാണു പങ്കെടുത്തത്. 18ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു.










Manna Matrimony.Com
Thalikettu.Com







