പാലക്കാട്: പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് നേതൃത്വം നല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണി( ഐഡിഎഫ്)ഉം സിപിഐഎമ്മും തെരഞ്ഞെടുപ്പ് ധാരണയിലെത്തി. 11 വാര്‍ഡില്‍ ഐഡിഎഫും ഏഴിടത്ത് സിപിഐഎമ്മും മത്സരിക്കും.
എ വി ഗോപിനാഥ് ഏഴാം വാര്‍ഡിലും നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ എം കേരളകുമാരി ആറാം വാര്‍ഡിലുംമ വൈസ് പ്രസിഡന്റ് ഇ പി പൗലോസ് 18ാം വാര്‍ഡിലും മത്സരിക്കും. ഒന്ന്, രണ്ട്, ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10, 12, 13, 15, 18 വാര്‍ഡുകളികളിലാണ് ഐഡിഎഫ് മത്സരിക്കുക. മൂന്ന്, നാല്, അഞ്ച്, 11, 14, 16, 17 വാര്‍ഡുകളാണ് സിപിഐഎമ്മിന് നല്‍കിയത്.
നിലവിലെ ഭരണസമിതിയില്‍ ഗോപിനാഥ് പക്ഷത്തിന് 11ഉം സിപിഐഎമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്. അതേ നിലവിലെ സിപിഐഎം അംഗങ്ങളാരും ജനവിധി തേടുന്നില്ല. രണ്ട് ബ്ലോക്ക് ഡിവിഷനുകളില്‍ ചൂലന്നൂരില്‍ സിപിഐഎമ്മും പരുത്തിപ്പുള്ളിയില്‍ ഐഡിഎഫും മത്സരിക്കും. പരുത്തിപ്പുള്ളിയില്‍ ടി എം നിസാറാണ് ഐഡിഎഫ് സ്ഥാനാര്‍ത്ഥി.
അതേ സമയം പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. എ വി ഗോപിനാഥ് പക്ഷത്തായിരുന്ന രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







