കായംകുളം: കായംകുളത്ത് 2400 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി. എരുവയിലെ സുനീർ കട്ടിശ്ശേരി എന്നയാളുടെ വീട്ടിൽനിന്നു വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന മത്സ്യമാണ് പിടികൂടിയത്. വാഹനവും പിടിച്ചെടുത്തു.
ഫോർമാലിൻ കലർത്തിയ മത്തി, ചൂര തുടങ്ങിയ മീനിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഇന്നലെ ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലെ മത്സ്യ വിപണന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 2000 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
കായംകുളം പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേർന്ന് ഇന്നലെ രാത്രി വൈകിയാണ് ഇവ പിടികൂടിയത്.