തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു. 91 വയസായിരുന്നു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്ത് അംഗവുമായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടിൽ നടക്കും.
കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്‌ക്കൂൾ മുൻ മാനേജർ, കെ ആർ വിജയലക്ഷ്മി (റിട്ട.ഗവ അധ്യാപിക), കെ ആർ പ്രസാദ് (റിട്ട ഇന്ത്യൻ എയർ ഫോഴ്‌സ്) എന്നിവരാണ് മറ്റുമക്കൾ
അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), ശ്രീജയ (റിട്ട അഡീഷണൽ രജിസ്ട്രാർ കോപ്പറേറ്റീവ് ഡിപാർട്‌മെന്റ്), പരേതനായ സി കെ രാധാകൃഷ്ണൻ (റിട്ട ഡിസ്ട്രിക്ട് യൂത്ത് കോർഡിനേറ്റർ, നെഹ്‌റു കേന്ദ്ര), അമ്പിളി എസ് പ്രസാദ് ( റിട്ട അസിസ്റ്റന്റ് ഡയറക്ടർ , ആകാശവാണി) എന്നിവരാണ് മരുമക്കൾ.
ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളേജ്), രമിത് ചെന്നിത്തല ഐആർഎസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകംടാക്‌സ്), രമ്യാ രാജ് (അധ്യാപിക), ഡോ രേഷ്മാ രാജ്, ഡോ വിഷ്ണു ആർ കൃഷ്ണൻ (പിആർഎസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി നായർ (സയന്റിസ്റ്റ് ബിഎആർസി, മുംബൈ), ആദിത്യകൃഷ്ണ ( യോഗ അധ്യാപകൻ) എന്നിവർ കൊച്ചുമക്കളാണ്.










Manna Matrimony.Com
Thalikettu.Com







