ഒസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വനിതയ്ക്ക്. വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്കാണ് പുരസ്‌കാരം. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊരീന.
സമാധാനത്തിനായുള്ള നൊബേലിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏറെ അവകാശവാദം ഉന്നയിച്ചിരുന്നു.അധികാരത്തിലേറി ഏഴ് മാസത്തിനകം ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ച താന്‍ സമാധാന നൊബേലിന് അര്‍ഹനാണെന്നായിരുന്നു ട്രംപിന്‍റെ വാദം. ഗാസ വെടിനിര്‍ത്തലും ട്രംപ് ഉയര്‍ത്തികാണിച്ചിരുന്നു.
338 നാമനിർദേശങ്ങളാണ് ഇത്തവണത്തെ നൊബേലിന് എത്തിയത്. ഇതിൽ 244 വ്യക്തികളും അവശേഷിക്കുന്നവ സംഘടനകളുമായിരുന്നു. ഫ്രാൻസിസ് മാർപാപ്പ, പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്ല സ്ഥാപകനായ ഇലോൺ മസ്ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.










Manna Matrimony.Com
Thalikettu.Com







