കൽപറ്റ: വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അർധരാത്രി ഓഫിസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
അതേസമയം, പരാതിയിൽ നിന്ന് പിൻമാറാൻ യുവതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന രതീഷ് കുമാറിൻ്റെ ശബ്ദരേഖ പുറത്ത് വന്നു. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നു. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണ്. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയതു. തനിക്ക് നേരിട്ട പീഡന ശ്രമത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിക്കുന്നുണ്ട്. വനംവകുപ്പിലെ തന്നെ രണ്ട് പീഡന പരാതികളിൽ ആരോപണ വിധേയനാണ് രതീഷ്. തെളിവുകൾ പുറത്ത് വന്നിട്ടും പടിഞ്ഞാറത്തറ പൊലീസ് ഇതുവരെ അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല.










Manna Matrimony.Com
Thalikettu.Com







