കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ മുടി വെട്ടാൻ കഴിയാതെ അച്ചായന്മാർ. കോവിഡ് 19 നിയന്ത്രണങ്ങൾ വന്നതോടെ സംസ്ഥാനത്തെ ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളുമെല്ലാം അടച്ചതോടു കൂടിയാണ് മുടി വെട്ടൽ ഇല്ലാതായത്.
സ്വന്തമായി മുടി വെട്ടലിലേക്ക് പലരും തിരിഞ്ഞെങ്കിലും ഭൂരിഭാഗത്തിനും ഇതത്ര പരിചയമില്ല. പതിവിലും അധികം മുടി തലയിൽ വച്ച് മിക്കവാറും മുന്നോട്ടുപോകുകയാണ്. ചൂട് കാലത്ത് കുട്ടികളുടെ മുടി മാതാപിതാക്കൾ വളരാൻ അനുവദിക്കാറില്ല.
പലരും സാഹചര്യംകൊണ്ട് മുടിയന്മാരായി നടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ കഴിയുന്നത്. കടുത്ത ചൂടിൽ മുടിവെട്ടാൻ കഴിയാത്തത് മൂലം വലിയ അസ്വസ്ഥത അനുഭവിക്കുന്നവരും ഉണ്ട്.
പനിയുണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് കൂടുതൽ പേർക്കും മുടിവെട്ടൽ . എന്നാൽ ബാർബർ ഷോപ്പ് അടച്ചതോടെ മാതാപിതാക്കൾ തന്നെ കുട്ടികളുടെ ബാർബർമാരാകുന്ന സാഹചര്യമാണ് വന്നത്.
ലോക്ക്ഡൗൺ കഴിയുന്നതോടെ സംസ്ഥാനത്ത് ഏറ്റവും അധികം തിരക്കുണ്ടാകാൻ പോകുന്നത് സംസ്ഥാനത്തെ ബാർബർ ഷോപ്പുകളിലായിരിക്കും. മുടി വെട്ടുമ്പോൾ ബ്ലേഡും, സ്ഥിരമായ കത്രികയും ഉപയോഗിക്കുന്നതിനാൽ മറ്റുള്ളവരുടെ വിയർപ്പും മറ്റും പലരിലേക്ക് എത്തുവാൻ സാധ്യതയുണ്ട്. അതുകൊണ്ടു മുടി വെട്ടലിനു വേണ്ടി പലരും ലോക്ക് ഡൌൺ കാലം കഴിയുവാൻ നോക്കിയിരിക്കുകയാണ്.