തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് അച്ഛൻ റഹിം.
ചെയ്തതിൻ്റെ ഫലം അഫാൻ അനുഭവിക്കട്ടെയെന്ന് അച്ഛൻ റഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവൻ ചെയ്തതെന്താണെന്ന് അവന് നന്നായി അറിയാമെന്നും റഹിം കൂട്ടിച്ചേര്‍ത്തു.
പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ ഐസിയുവിൽ വെന്‍റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍.
24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയന്ന് പറയാനാകൂവെന്ന് ഡോക്ടർമാർ ജയിൽ അധികൃതരെ അറിയിച്ചു. ഇത് രണ്ടാം വട്ടമാണ് അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിൽ ഒരു തടവുകാരനൊപ്പമായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്










Manna Matrimony.Com
Thalikettu.Com







