കണ്ണൂര്: കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ അച്ഛന്റെ കാൽ തല്ലിയൊടിച്ച മകൻ പിടിയിൽ. കല്ലേറ്റും കടവ് സ്വദേശി അനൂപ് ആണ് പിടിയിലായത്. 76 വയസുകാരനായ അമ്പുവിന്റെ കാലാണ് അനൂപ് തല്ലിയൊടിച്ചത്. സ്വത്ത് ഭാഗം വെക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
കാലിന് ഗുരുതരമായി പരിക്കേറ്റ അമ്പു പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനോട് ചേർന്ന കട വരാന്തയിൽ വെച്ച് മരവടി കൊണ്ട് ഇടതു കാൽമുട്ട് അടിച്ചു തകർക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അനൂപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു










Manna Matrimony.Com
Thalikettu.Com







