മോഹൻലാൽ എന്ന പ്രതിഭയോട് അസൂയ തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടിട്ടാണെന്ന് പൃഥ്വിരാജ്. ലാലേട്ടന്റെ കൈയിൽനിന്നു പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മമ്മൂക്കയുടെ കൈയിൽ നിന്നുമുണ്ട്. ഞാൻ പ്രവർക്കുന്ന മീഡിയത്തിൽ ഇവർ അഗ്രഗണ്യരാണല്ലോ.
ലാലേട്ടന്റെ ഓഫ് സ്ക്രീൻ വ്യക്തിത്വം കണ്ട് അസൂയ തോന്നിയിട്ടുണ്ട്. എനിക്ക് അങ്ങനെയാകാൻ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹം എപ്പോഴും ഹാപ്പിയാണ്. റിസൽട്ടുകളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. ചെറിയ കാര്യങ്ങളിൽ ഭയങ്കര സന്തോഷം കണ്ടെത്തും. അക്കാര്യങ്ങളിൽ ലാലേട്ടനോട് എനിക്ക് ആരാധനയാണ് എന്ന് പൃഥ്വിരാജ്










Manna Matrimony.Com
Thalikettu.Com







