കൊല്ലം: സേവനം മെച്ചപ്പെടുത്താൻ രാജ്യവ്യാപകമായി ഉപഭോക്തൃ സർവേ നടത്താൻ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തീരുമാനം. ഇന്നു മുതൽ സർവേ ആരംഭിക്കും. ഈ മാസം ഉപഭോക്തൃ സേവനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം നടത്തുന്നത്.
ഉപഭോക്താവിന് മുൻഗണന എന്ന കാമ്പയിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും യൂണിറ്റുകളിലും ഉപഭോക്താക്കൾക്കിടയിൽ ഉദ്യോഗസ്ഥർ സജീവമായ ഇടപെടൽ നടത്തി വിവരങ്ങൾ ശേഖരിക്കും.
നെറ്റ്വർക്ക് ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഫൈബർ ബ്രോഡ്ബാൻ്റിൻ്റെ വിശ്വാസ്യത വർധിപ്പിക്കൽ, ബില്ലിംഗിലെ സുതാര്യത ഉറപ്പാക്കൽ, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയ്ക്കായിരിക്കും സർവേയിൽ മുന്തിയ പരിഗണന നൽകുക.
ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, നേരിട്ടുള്ള ആശയ വിനിമയം എന്നിവ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്










Manna Matrimony.Com
Thalikettu.Com







