ആലപ്പുഴ: 64-ാമത് ഇന്റർപോളി സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ് മത്സരങ്ങൾ എസ്ഡിവി ടേബിൾ അക്കാദമിയിൽ നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. എസ്എസ്എം പോളിടെക്നിക് കോളജ് തിരൂരിനെ (3-1 ) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം ഗവൺമെന്റ് പോളിംഗ് കോളജ് കൊരട്ടി കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. വുമൺസ് പോളിടെക്നിക് കോളജ് കോഴിക്കോടിനെ (3 -0) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം വുമൺ പോളിടെക്നിക് കോളജ് കായംകുളം കരസ്ഥമാക്കി.
സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. സ്റ്റേറ്റ് ഗെയിംസ് കൺവീനർ ജെയ്ക്ക് ജോസഫ് അധ്യക്ഷത വഹിച്ചു.










Manna Matrimony.Com
Thalikettu.Com







