ഇന്ദ്രജിത്ത് ആദ്യമായി അഭിനയിക്കുന്നത് വിജി തമ്പി സംവിധാനം ചെയ്ത ആനിയെന്ന ടെലിഫിലിമാണ്. അത് കണ്ടിട്ടാണ് ഊമപ്പെണ്ണിന് ഉരിയാട പയ്യന് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് അവനെ വിനയന് സാർ വിളിക്കുന്നത്. ആദ്യമായി അവനെ സിനിമയില്‍ കൊണ്ടുവന്ന ആളുടെ പേര് പറയുന്നതില്‍ എന്താണ് തെറ്റെന്ന് മല്ലികാ സുകുമാരൻ.
പൃഥ്വിരാജിനെതിരേ ഒരു കാരണവും ഇല്ലാതെയാണ് ആക്രമണമുണ്ടാകുന്നത്. അന്ന് അതിനു നേതൃത്വം നല്‍കിയവർക്ക് പോലും പിന്നീട് അതു വേണ്ടായിരുന്നു എന്ന് തോന്നിയെന്നതാണ് മറ്റൊരു സത്യം. പൃഥ്വിരാജിനെ മാറ്റി നിർത്തണമെന്ന തീരുമാനമുണ്ടായി.
വലിയ സംവിധായകർ ഡേറ്റ് വാങ്ങിയതിന് ശേഷം അവനെ മാറ്റി നിർത്തുകയായിരുന്നു. മാറ്റി നിർത്തിയതിന്റെ കാരണം പിന്നീട് ഞങ്ങള്‍ക്ക് മനസിലായി. ആ വിഷയത്തെക്കുറിച്ച് ഇന്നസെന്റിനോട് ഞാന്‍ ചോദിച്ചിരുന്നു. എനിക്ക് അതേക്കുറിച്ച് കൂടുതല്‍ അറിയില്ല, പ്രശ്നമൊക്കെ തീരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ രണ്ട് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും ഒരു പ്രശ്നവും തീർന്നില്ല. ആ സമയത്ത് വിനയന് സാറാണ് പൃഥ്വിരാജിനെ കൈപിടിച്ച് വീണ്ടും സിനിമാ മേഖലയിലേക്ക് കൊണ്ടുവരുന്നതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു.