കൊച്ചി: ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ, നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാനായി എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, ആലപ്പുഴ തുടങ്ങി നിരവധി ജില്ലകളില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിരോധനാജ്ഞ ലംഘിച്ച 30 പേര്‍ അറസ്റ്റിലായി.
അവരുടെ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഇവ 21 ദിവസത്തിന് ശേഷം മാത്രമാകും തിരികെ നല്‍കുക. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കാനാണ് പൊലീസിന് നല്‍കിയിട്ടുള്ള നിര്‍ദേശം.
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കോഴിക്കോട് 113 വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കണ്ണൂരില്‍ 69 പേര്‍ പൊലീസ് പിടിയിലായി. നിര്‍ദേശം ലംഘിച്ച 39 വാഹനങ്ങളും പിടിച്ചെടുത്തു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







