‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു. മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന സംവിധാനം ചെയ്യുന്ന സിനിമയാണിത്.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കാമറ- ഷഹനാദ് ജലാൽ. രചന – ഷാജി മാറാട്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, മ്യൂസിക്ക് – ജേക്സ് ബിജോയ്, ആർട്ട് ഡയറക്ടർ – ദിലീപ് നാഥ് പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം – ലിജി പ്രേമൻ, സ്റ്റിൽസ് – നവീൻ മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ .










Manna Matrimony.Com
Thalikettu.Com







