തൃശൂര്‍: മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ശക്തന് പ്രതിമ പുനഃസ്ഥാപിച്ചു. അഞ്ച് മാസങ്ങൾക്ക് മുമ്പാണ്
കെഎസ്ആര്‍ടിസി ബസിടിച്ച് ശക്തന് പ്രതിമ തകർന്നത്.
ശില്പി തിരുവനന്തപുരം കേശവദാസപുരം സ്വദേശി കുന്നുവിള മുരളിയാണു പ്രതിമ കേടുപാടുകള്‍ തീര്‍ത്തു നവീകരിച്ചത്. ശക്തന് തമ്പുരാന്റെ വെങ്കല പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ തിരുവനന്തപുരത്താണ് പൂര്‍ത്തിയായത്.
പാപ്പനംകോട് സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. അതേസമയം പ്രതിമ പീഠത്തില്‍ ഉറപ്പിക്കലും മറ്റു ജോലികളും പൂര്‍ത്തിയാകാന്‍ ഒരു മാസം കൂടി സമയമെടുക്കുമെന്ന് ശില്‍പ്പി കുന്നുവിള മുരളി പറഞ്ഞു.
കഴിഞ്ഞ ജൂണിലാണു പ്രതിമ തകര്‍ന്നത്. പുതിയ പ്രതിമയ്ക്ക് 1500 കിലോ ഭാരമുണ്ട്. 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ കേടുപാടുകള്‍ തീര്‍ത്തത്.










Manna Matrimony.Com
Thalikettu.Com







