പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത ഇരട്ട സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഢനത്തിനിരയാക്കിയ 67 കാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി. 55 വർഷം കഠിന തടവ് ശിക്ഷയാണ് വിധിച്ചത്.
പത്തനംതിട്ട ഫാസ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. കുളനട കുറിയാനിപ്പള്ളിൽ, ആശാഭവൻ വീട്ടിൽ ശിവദാസനാണ് പത്തനംതിട്ട ഫാസ്ട്രാക്ക് ജഡ്ജ് ഡോണി തോമസ് വർഗീസ് 55 വർഷം കഠിന തടവിനും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കാതിരുന്നാൽ 7 വർഷം അധിക കഠിനതടവും അനുഭവിക്കണം.










Manna Matrimony.Com
Thalikettu.Com







