തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ?ഗോപി. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആംബുലന്‍സില്‍ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്ത് കൊണ്ടാണ് പോലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു.
ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പൂരം കലക്കലില്‍ ഇവര്‍ക്ക് ചങ്കൂറ്റം ഉണ്ടോ സിബിഐയെ വിളിക്കാന്‍. 15 ദിവസം കാല് ഇഴച്ചാണ് നടന്നത്. കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത യുവാക്കള്‍ ആയിരുന്നു. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെയാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നുമായിരുന്നു തൃശൂര്‍ പൂരത്തില്‍ ആംബുലന്‍സില്‍ വന്നിറങ്ങിയ സംഭവത്തില്‍ പ്രതികരണം.