തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടിനെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സ്‌ഫോടകവസ്തു നിയമത്തെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്കണ്ഠ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കേന്ദ്ര സ്‌ഫോടകവസ്തു നിയമത്തില്‍ ഒക്ടോബര്‍ 11നാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഇതു തൃശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി.
അതിനാല്‍ ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.










Manna Matrimony.Com
Thalikettu.Com







