തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.
എന്നാല്‍ സിദ്ദിഖിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി അധികൃതര്‍ കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ കണ്‍ട്രോള്‍ സെന്ററിലേക്ക് അയച്ചു.
ഇന്ന് ചോദ്യം ചെയ്ത് ശേഷം സിദ്ദിഖിനെ വിട്ടയക്കും. അടുത്തിടെ കേസില്‍ സിദ്ദിഖിന് സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയില്‍ അയച്ചത്.
തുടര്‍ന്ന് സിദ്ദിഖിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.. അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്.










Manna Matrimony.Com
Thalikettu.Com







