കോട്ടയം: കോട്ടയത്ത് കോവിഡ്-19 സംശയത്തെ തുടർന്നു നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്.
ചെങ്ങളം സ്വദേശികളായ രണ്ടുപേർ കോവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇറ്റലിയിൽനിന്നു വന്നവരിൽനിന്നാണ് ഇവർക്കു കോവിഡ്-19 ബാധിച്ചത്.
ഇവരുമായി സെക്കൻഡ് സ്റ്റേജ് ബന്ധം പുലർത്തിയതിനെ തുടർന്നാണു ശശീന്ദ്രനെ നിരീക്ഷണത്തിലാക്കിയത്.
അതേസമയം, പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശശീന്ദ്രന്റെ സാന്പിൾ പരിശോധനയ്ക്ക് അയയ്ക്കുമെന്നും അതിനുശേഷം മാത്രമേ വ്യക്തമായി എന്തെങ്കിലും പറയാൻ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇദ്ദേഹത്തിന് കോവിഡ് സ്ഥിതീകരിച്ചിട്ടില്ല.










Manna Matrimony.Com
Thalikettu.Com







