കോട്ടയം: മീനടം മേഖലയില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന വ്യാജ സന്ദേശം വാട്സപ്പില്‍ പോസ്റ്റു ചെയ്തയാളെ പോലീസ് അറസ്റ്റു ചെയ്തു. പാമ്പാടി സ്വദേശി നിസാറിനെയാണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം അറസ്റ്റു ചെയ്തത്.
വ്യാജ സന്ദേശത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ ശ്രമിച്ചതിനാണ് നടപടി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ആരോഗ്യ വകുപ്പില്‍നിന്ന് ലഭിച്ച വിവരം എന്ന രീതിയിലാണ് വാട്സപ്പില്‍ വോയ്സ് മെസേജ് പോസ്റ്റ് ചെയ്തത്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.










Manna Matrimony.Com
Thalikettu.Com






