കോട്ടയം : മാങ്ങാനം 501 നമ്പർ SNDP ശാഖയുടെയും പോഷക സംഘടനയുടെയും ആഭിമുഖ്യത്തിൽ 95-മത് മഹാ സമാധിദിനം ആചരിച്ചു.
പതിനൊന്ന് മണിക്ക് മന്ദിരം കവലയിൽ നിന്നും ആരംഭിച്ച ശാന്തിയാത്രയിൽ നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.
ഉച്ചക്ക് നടന്ന വിശ്വശാന്തി സമ്മേളനത്തിന്
ശ്രീമതി കൃഷ്ണമ്മ പ്രകാശൻ (മുൻ വനിതാ സംഘം സെക്രട്ടറി, കോട്ടയം യൂണിയൻ ) മുഖ്യ പ്രഭാഷണം നടത്തി.
എസ് എൻ ഡി പി യോഗം പ്രസിഡന്റ് അനീഷ് എം ബി മൂലയിൽ, സെക്രട്ടറി സലിൽ കല്ലുപുരക്കൽ, രതീഷ് കുമാർ മുക്കാട്ട്, പി റ്റി ബൈജു പാലക്കൽ, സൗമ്യ സലിൽ കല്ലുപുരക്കൽ എന്നിവരും, പങ്കെടുത്തു. വൈകുന്നേരം “സമൂഹ സദ്യയും ” നടന്നു










Manna Matrimony.Com
Thalikettu.Com







