കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഒരു ശപഥവുമായി ഒപ്പം സഞ്ചരിക്കുന്ന ഒരാളുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ ചെരുപ്പിടാതെയാണ് ഇദ്ദേഹം പദയാത്രയിൽ നടക്കുന്നത്.പേര് പണ്ഡിറ്റ് ദിനേശ് ശർമ.ഹരിയാന സ്വദേശിയാണ്.
ഇനി അദ്ദേഹത്തിൻറെ ശപഥ൦ എന്താണെന്ന് അറിയേണ്ട, ദിനേശ് ശർമ രാഹുൽ ഗാന്ധിക്കൊപ്പം കശ്മീർ വരെ സഞ്ചരിക്കുകയാണ് . കിലോമീറ്ററുകൾ താണ്ടുന്ന പദയാത്രയിൽ പക്ഷേ ചെരുപ്പിടാതെയാണ് ഈ ചെറുപ്പക്കാരൻറെ നടത്തം. അതിന് പിന്നിലൊരു ശപഥമുണ്ട്. രാഹുൽഗാന്ധി പ്രധാനമന്ത്രിയായിട്ടേ താനിനി ചെരിപ്പിടൂ എന്ന നേർച്ചയിലാണ് ദിനേശ് ശർമ.
വേഷഭൂഷാദികൾ കൊണ്ട് വ്യത്യസ്തനായിരുന്നു ദിനേശ് ശർമ.കന്യാകുമാരി ബീച്ചിൽ വെച്ച് ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി രാഹുൽഗാന്ധിയുടെ ചിത്രമുളള പതാക വീശിയെറിയുന്ന ഇദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.










Manna Matrimony.Com
Thalikettu.Com







