ഇന്ന് സെപ്റ്റംബർ 5; ലോകമെങ്ങും അദ്ധ്യാപകദിനമായി കൊണ്ടാടുകയാണ്. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് അധ്യാപകദിനമായി നാമോരോരുത്തരും ആചരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വൈസ് പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപക ദിനമായി ഇന്ത്യയില്‍ ആഘോഷിച്ചുവരുന്നു.
വിജ്ഞാന വിസ്ഫോടനത്തിന്റെയും ശാസ്ത്ര സാങ്കേതികവിദ്യയുടെയും നാനോ ടെക്നോളജിയുടെയും വിര്‍ച്വല്‍ ടെക്നോളജിയുടെയും അനിയന്ത്രിതമായ വളര്‍ച്ചയുടെയും വികാസത്തിന്റെയും പുരോഗതിയുടെയും ഉന്നതശ്രേണിയില്‍ നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലഘട്ടത്തിലെ കുഞ്ഞുങ്ങളുടെ വര്‍ത്തമാനകാല വ്യതിയാനം ലക്ഷ്യമിട്ട് അനുസൃതം സേവനമനുഷ്ഠിക്കുന്നവരാണ് നമ്മുടെ അധ്യാപക സമൂഹം.

ഞാൻ ഉൾപ്പെടുന്ന മാങ്ങാനം എന്ന കൊച്ചു ഗ്രാമത്തിലെ ഓരോ വ്യക്തികളുടെയും വിദ്യാഭ്യാസത്തിൽ മുഖ്യ പങ്കു വഹിച്ച വിദ്യാലയമാണ് മാങ്ങാനം മാർത്തോമാ എൽ പി സ്‌കൂൾ.
അവിടുത്തെ അദ്ധ്യാപകരും, പ്രധാനാദ്ധ്യാപകരുടെയും പ്രയത്നത്തിന്റെ ഫലമായാണ് ഇന്ന് നമ്മുടെ നാടിന്റെയും വളർച്ചയും.
അധ്യാപകദിനമായതു കൊണ്ടു തന്നെ, ഞാൻ ജനിച്ച നാട്ടിലെ അധ്യാപകരുടെ വിശേഷങ്ങൾ എഴുതുവാൻ പ്രേരണയായത്. എന്റെ വിദ്യാഭ്യാസക്കാലത്തു സ്‌കൂൾ പ്രധാനാദ്ധ്യാപകനായി ചുമതലയുണ്ടായിരുന്നത് ശ്രീ മാത്യു സാർ ആയിരുന്നു.
ഏറെക്കാലത്തെ അദ്ധ്യാപനവൃത്തിക്ക് ശേഷം ഹെഡ്മാസ്റ്ററായി അദ്ദേഹം വിരമിച്ചിരുന്നു. ശ്രീമതി. ലൈല എബ്രഹാം, ശ്രീമതി ബിന്ദു ടി കുര്യൻ, ശ്രീമതി സൂസൻ, ശ്രീമതി മേരീന, ലീലാമ്മ ടീച്ചർ ഏലിയാമ്മ ടീച്ചർ എന്നിവരൊക്കെ ആ കാലയളവിൽ സേവനമനുഷ്ടിച്ചവരാണ്.

മാങ്ങാനം കാടൻതുരുത്താൽ ശ്രീമതി ലൈല എബ്രഹാം ദീർഘനാളത്തെ അദ്ധ്യാപകവൃത്തിക്ക് ശേഷം ഇപ്പോൾ അമേരിക്കയിലാണ്. ശ്രീമതി സൂസൻ മുൻ പ്രാധ്യാനാധ്യാപികയായി വിരമിച്ചിരുന്നു. മാങ്ങാനം തെക്കേത്തുരുത്താൽ ശ്രീമതി ബിന്ദു ടി കുര്യനാണ് നിലവിലെ പ്രധാനാദ്ധ്യാപിക.
കൂടാതെ നേഴ്‌സറി കാലയളവിൽ പഠിപ്പിച്ച നാറാണിയമ്മ ടീച്ചറിനെ അറിയാത്തവരായി ആരുമില്ല. സ്നേഹ സമ്പന്നയും, മറ്റുള്ളവരുടെ വേദനകളിൽ അവരോടൊപ്പം ചേർന്നും സ്വാന്തനിപ്പിച്ചും നാറാണിയമ്മ ടീച്ചർ എന്നും കൂടെയുണ്ടായിരുന്ന കാലമുണ്ടായിരുന്നു. നാറാണിയമ്മ ടീച്ചറിന്റെ ചിത്രം പലരോടും അന്യോഷിച്ചെങ്കിലും ലഭിച്ചില്ല.

പുതുപ്പള്ളി ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർസെക്കണ്ടറി വിഭാഗം അധ്യാപകനായ മാങ്ങാനം പ്ലാച്ചേരിൽ സാലു എന്ന വിളിക്കുന്ന ശ്രീ. തോമസ് വർഗീസും മാങ്ങാനത്തെ പുതു തലമുറയുടെ വിദ്യാഭ്യാസ മേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാണ്.
കൂടാതെ തന്നെ മാങ്ങാനം നിവാസികളുടെ വിദ്യാഭ്യാസത്തിൽ ഏറെ പങ്കു വഹിച്ച അദ്ധ്യാപകനാണ് മാങ്ങാനം അയ്യങ്കുളത്തു ശ്രീ രവീന്ദ്രനാഥ് സാർ. ഏറെ സമയവും ട്യൂഷൻ ക്‌ളാസ്സിനായിരുന്നു രവീന്ദ്രനാഥ് സാർ പ്രാധാന്യം നൽകിയിരുന്നത്.
അദ്ദേഹത്തിന്റെ പത്നി ശോഭന ടീച്ചറും മാങ്ങാനത്തെ യുവതലമുറയുടെ വിദ്യാഭ്യാസത്തിൽ ഏറെ പങ്കു വഹിച്ചവരായിരുന്നു. സ്ക്കൂൾ അദ്ധ്യാപനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ട്യൂഷൻ ക്ലാസ് നൽകിയവരിൽ പ്രധാന പങ്കു വഹിച്ചവരാണ് ഈ അദ്ധ്യാപക ദമ്പതിമാർ.

മാങ്ങാനം വരത്തറയിൽ മനു എന്ന അദ്ധ്യാപകനെയും അറിയാത്ത യുവാക്കൾ ചുരുക്കമായിരിക്കും. കോളേജ് അദ്ധ്യാപനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുവാനും അദ്ദേഹം സമയം ചിലഴിച്ചിരുന്നു.
കൂടാതെ കെ ജെ ഏലിയാമ്മ ടീച്ചർ, തമ്പി സാർ, അമ്മിണി ടീച്ചർ, കുട്ടി സാർ, രമണി ടീച്ചർ, തങ്കമ്മ ടീച്ചർ എന്നിവരെല്ലാം മാങ്ങാനം നിവാസികളുടെ വിദ്യാഭ്യാസത്തിൽ മുഖ്യ പങ്ക് വഹിച്ചവരാണ്
മാങ്ങാനം ദേശത്തുള്ള സ്‌കൂളുകളിൽ അദ്യാപനവൃത്തി ചെയ്തിട്ടില്ലെങ്കിലും ഈ നാട്ടിൽ നിന്നുള്ള കോട്ടയം എം ടി സെമിനാരി അദ്ധ്യാപികമാരായ മാങ്ങാനം കളമ്പുകാട്ട് ശീമതി ലാലു കുര്യൻ, പരേതയായ ചെമ്മരപ്പള്ളി അക്കാമ്മ ടീച്ചർ എന്നിവരും കോട്ടയം ജില്ലയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഭാഗമായവരാണ്.
ഇതുപോലെ തന്നെ മാങ്ങാനം താമരശ്ശേരി ഭാഗത്തുള്ള കുട്ടികളുടെ ട്യൂഷൻ അദ്ധ്യാപികയുമായിരുന്നു ശ്രീമതി സാറാമ്മ ആന്റണി ടീച്ചർ.
ഏതെങ്കിലും അധ്യാപകരുടെ പേരുകൾ വിട്ട് പോയിട്ടുണ്ടങ്കിൽ സദയം ക്ഷമിക്കുക.

തയ്യാറാക്കിയത് : ക്രിസ്റ്റിൻ കിരൺ തോമസ് – കേരള ധ്വനി ദിനപത്രം ചീഫ് എഡിറ്ററും, കോട്ടയം മാങ്ങാനം സ്വദേശിയുമാണ്










Manna Matrimony.Com
Thalikettu.Com







