സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ജയിലറി’ന്റെ ഫസ്‌റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമയിൽ സാൾട് ആൻഡ് പെപ്പർ ലുക്കിൽ രജനി എത്തുന്നത്.
ചിത്രത്തിൽ ജയിലറിന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.കണ്ണുകളിൽ ഏറെ ഗൗരവം നിറച്ച് കൈകൾ രണ്ടും പുറകിൽ കെട്ടി നടന്ന് വരുന്ന രജനീകാന്ത് ആണ് പോസ്റ്ററിൽ ഉള്ളത്.
പ്രിയങ്കാ മോഹൻ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്നാണ് സൂചന. ശിവ കാർത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധായകൻ.ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. .










Manna Matrimony.Com
Thalikettu.Com




