പുലിമുരുകന് എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മോണ്‍സ്റ്ററി’ന്റെ വരവിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
സിനിമ പ്രേമികളിൽ ആവേശം ഉയർത്തി മോണ്‍സ്റ്ററി’ന്റെ റിലീസ് സംബന്ധിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.പൂജ ഹോളിഡേയ്ക്ക് ചിത്രം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്തേക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു.
പുലിമുരുകന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്ത്.
അതുകൊണ്ട് തന്നെ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു.
പുലിമുരുകന് പോലൊരു വമ്പന്‍ ഹിറ്റായിരിക്കും മോണ്‍സ്റ്റര്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തെലുങ്ക് നടന് മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ലക്കിസിങ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണിത്. മോഹന്‍ലാലിന്റെ ലുക്കുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് ആരാധകര്‍ക്ക് ഇടയില്‍ വൈറലായിരുന്നു.
ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.
ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന് തുടങ്ങിയവരാണ് അണിയറയില്‍.










Manna Matrimony.Com
Thalikettu.Com







