ദുല്‍ഖര്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് സീതാരാമം. മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയത്.
ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാനും സീതയായി മൃണാള്‍ താക്കൂര്‍ ആണ് അഭിനയിക്കുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മികച്ച ഒരു പ്രണയകാവ്യമെന്നാണ് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ വിലയിരുത്തുന്നത്.
ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ബോക്‌സ് ഓഫീസില്‍ വിജയ കുതിപ്പ് നടത്തുകയാണ്. എന്നാല്‍ സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇനി പ്രണയചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ പ്രണയ സിനിമകള്‍ വീണ്ടും ചെയ്യണമെന്ന് ദുല്‍ഖറിനോട് ആവശ്യപ്പെടുകയാണ് സിനിമാസ്വാദകര്‍.
സീതാ രാമം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് ദുല്‍ഖര്‍ ഇനിയും പ്രണയസിനിമകള്‍ ചെയ്യണമെന്നാണ്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഉന്നയിച്ചുള്ള ക്യാംപെയ്‌നും ഉയരുന്നുണ്ട്.
നിങ്ങളിലെ കാമുകനെ ഇനിയും കാണണം, ഇനിയും പ്രണയ ചിത്രങ്ങള്‍ ചെയ്യണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്. സീതാരാമം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു ഇനി പ്രണയ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞത്.
അതേസമയം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഇന്ത്യയില്‍ നിന്നും 5.25 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡും ദുല്‍ഖര്‍ കരസ്ഥമാക്കി. യു എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം ‘സീതാ രാമം’ കരസ്ഥമാക്കിയത്.
ഇതോടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള താരം എന്ന റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് ദുല്‍ഖര്‍.ഹാനു രാഘവപുടി സംവിധാനം നിര്‍വഹിച്ച ‘സീതരാമം’ തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്.മൃണാള്‍ ഠാക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.










Manna Matrimony.Com
Thalikettu.Com







