കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ് ചിന്തന്‍ ശിബിരത്തില്‍ നിന്ന് നേതാക്കള്‍ വിട്ടു നില്‍ക്കുന്നതില്‍ പ്രതികരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നേതാക്കള്‍ക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തു. ചടങ്ങുകള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ നേതാക്കള്‍ വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പങ്കെടുക്കാത്തതെന്നാണ് സൂചന. എന്നാല്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ് ചിന്തന്‍ ശിബിരത്തിന് അല്‍പ സമയത്തിനുള്ളില്‍ കോഴിക്കോട് തുടക്കമാകും. പ്രസിഡന്റ് കെ.സുധാകരന്‍ പതാക ഉയര്‍ത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സംഘടനാ നവീകരണം ഉള്‍പ്പടെയുള്ള അഞ്ച് റിപ്പോര്‍ട്ടുകളിന്‍മേല്‍ വിശദമായ ചര്‍ച്ച നടക്കും.










Manna Matrimony.Com
Thalikettu.Com







