രാജിവച്ചതില്‍ തനിക്ക് വിഷമമില്ലെന്ന് സജി ചെറിയാന്‍. പ്രയാസമൊന്നുമില്ലെന്നും അഭിമാനം മാത്രമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. അതേസമയം, സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന പിടിവാശി പ്രതിപക്ഷം ഉപേക്ഷിച്ചേക്കും. നിയമസഭയില്‍ റൂളിംഗിനും ചര്‍ച്ചയ്ക്കുമിടെ ഉന്നയിക്കാനാണ് നീക്കം. നിയമ നടപടികള്‍ തുടരാനും പ്രതിപക്ഷത്തില്‍ ധാരണയായി.
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് സജി ചെറിയാന്‍ രാജി വച്ചത്. ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് രാജി. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു.
സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രിയുണ്ടായേക്കില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കുമെന്നാണ് വിവരം.
അതേസമയം, ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്.










Manna Matrimony.Com
Thalikettu.Com







