രാജ്യത്ത് കൊവിഡ് കേസുകള്‍ ഇന്നും ഉയര്‍ന്ന് തന്നെ. 24 മണികൂറിനിടെ 13, 216 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നു.
രാജ്യത്ത് മൂന്ന് മാസത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് പ്രതിദിന കൊവിഡ് ബാധിതരില്‍ രേഖപ്പെടുത്തിയത്. മരണസംഖ്യയിലും വര്‍ധനയുണ്ടായി. രോഗമുക്തി നിരക്ക് 98.63 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗബാധിതരില്‍ 81% കേസുകളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതര്‍. സംസ്ഥാനത്ത് ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിന് മുകളിലായി.
രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ 12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളിള്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യലക്ഷ്യം എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







