കോഴിക്കോട് വടകര തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്.
ലീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഗോപാലന്‍ തൂങ്ങി മരിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ ലീല വാഹനപകടത്തില്‍പ്പെട്ട് കിടപ്പിലായിരുന്നു. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.










Manna Matrimony.Com
Thalikettu.Com






