തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന് സിദ്ദിഖ് അതിജീവിതയുടെ നിലപാടിനെതിരെ രംഗത്ത്. അതിജീവിത തിരഞ്ഞെടുപ്പില്‍ മല്സരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കില്‍ ജഡ്ജിയെ വിശ്വാസമില്ലെങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച നടി റിമ കല്ലിങ്കല്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തിരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടതെന്നും റിമ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







