കേരളം പിടിക്കാന്‍ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തില്‍ പ്രതികരണവുമായി എം.സ്വരാജ്. ട്വന്റി 20 -ആം ആദ്മി സഖ്യത്തിന്റെ നിലപാടുകള്‍ ഇടത് പക്ഷ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയില്‍ അവര്‍ക്ക് ഇടതു പക്ഷത്തോടെ യോജിക്കാന്‍ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ മന്ത്രിമാര്‍ തൃക്കാക്കരയില്‍ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം.സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശന്‍ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന ഭയം ഉണ്ടായപ്പോഴുള്ള വിലാപമാണ് ആരോപണത്തിന് പിന്നിലെന്നും എം.സ്വരാജ് പറഞ്ഞു.
‘മന്ത്രിമാരുടെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ വി.ഡി. സതീശനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം വന്ന് ഞങ്ങളുടെ പ്രചാരണ രീതി കാണട്ടെ’- എം സ്വരാജ് പറയുന്നു.
തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ മതത്തിലും ജാതിയിലും പെട്ട വീടുകള്‍ കയറിയിറങ്ങി വോട്ട് ചോദിക്കുന്നു എന്നായിരുന്നു വി.ഡി സതീശന്റെ വിമര്‍ശനം. മുഖ്യമന്ത്രി സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.










Manna Matrimony.Com
Thalikettu.Com







