അമ്പലപ്പുഴ: സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ നാല് തൈക്കൽ വീട്ടിൽ ഷാജിയെ (53) യാണ് കപ്പക്കട സിഎംഎസ് ഗ്രൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ പെട്രോൾ പന്പിൽ നിന്നു വാങ്ങിയ എണ്ണയൊഴിച്ചു ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നു.
പുന്നപ്ര പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ. സോറിയാസിസ് രോഗബാധിതനായ ഷാജിക്ക് അതിലുള്ള മനപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കളിൽ നിന്ന് ലഭ്യമായ സൂചന.
വണ്ടാനം ശങ്കേഴ്സ് ലാബിലെ ജീവനക്കാരനാണ് ഷാജി. ഭാര്യ: റ്റി.എസ് അജിത. അനുപമ, അഞ്ജന എന്നിവർ മക്കളാണ്










Manna Matrimony.Com
Thalikettu.Com







