തെലുങ്ക് നടി ഗായത്രി അന്തരിച്ചു. 26 വയസായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ കാറപകടത്തിലായിരുന്നു മരണം. ഡോളി ഡിക്രൂസ് എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്.
ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം.
സംഭവ സ്ഥലത്ത് വച്ച് തന്നെ ഗായത്രിക്ക് മരണം സംഭവിച്ചു. സുഹൃത്ത് റാഥോടിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് കാല്‍ നടക്കാരിയായ സ്ത്രീയുടെ ദേഹത്തേക്കാണ്. 38 കാരിയായ സ്ത്രീയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
‘മാഡം സര്‍ മാഡം അന്‍തേ’ എന്ന തെലുങ്ക് വെബ് സീരീസിലൂടെയാണ് ഗായത്രി ശ്രദ്ധ നേടിയത്.










Manna Matrimony.Com
Thalikettu.Com







