തിരുവാര്‍പ്പില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയുടെ ഇടപെടല്‍മൂലം സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു. തിരുവാര്‍പ്പ് കിളിരൂര്‍ സര്‍ക്കാര്‍ യു.പി സ്കൂളിനു സമീപമാണ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്.
ഉദ്ഘാടന സമ്മേളനത്തില്‍ അഡ്വ.കെ. സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി നൈനാന്‍, അംഗം വീണ അരുഷ്, സാബു കപ്പക്കാല, സി.കെ. ശശിധരന്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ ആര്‍. റാം മനോഹര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.











Manna Matrimony.Com
Thalikettu.Com






