‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയുടെ അംഗത്വം റദ്ദ് ചെയ്തെന്ന് ഫെഫ്ക. സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് വ്യക്തമാക്കി. ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അറിയിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രണ്‍ജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ ‘പടവെട്ട്’ സിനിമയുടെ സംവിധായകന് ലിജു കൃഷ്ണയെ കേസ് തീര്‍പ്പാകുന്നതു വരെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. എല്ലാ സിനിമാ സംഘടനകളിലെയും ലിജു കൃഷ്ണയുടെ അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യുസിസി പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാരും സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്.










Manna Matrimony.Com
Thalikettu.Com







