തൃശൂർ : തെരുവിന്റെ മകളായി വളര്‍ന്ന ലിസിയ്ക്ക് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. റോഡുവക്കിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ മുഖവും കഴുത്തുമായി ലിസി പേരാമ്പ്രയിലാണ് താമസം. റോഡുവക്കിൽ ചെരുപ്പുതുന്നിയാണ് ഇവർ ജീവിച്ചിരുന്നത്. ആ പണത്തിൽ നിന്നും മിച്ചം പിടിച്ച് കിട്ടുന്ന തുക കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായത്.
ഇപ്പോഴിതാ ലിസിയെ സ്നേഹം കൊണ്ട് ചേർത്തുനിർത്തുകയാണ് പേരാമ്പ്ര നിവാസികൾ. തെരുവിന്റെ മകളായി വളർന്ന ലിസിയ്ക്ക് ഇനി സ്വന്തം വീട്ടിൽ ഉറങ്ങാം. നൻമ നിറഞ്ഞ ഒരു കൂട്ടം മനുഷ്യർ ചേർന്ന് വച്ചുകൊടുത്ത പുതിയ വീട്ടിലേക്ക് നിലവിളക്കുമായി ലിസി കയറി.










Manna Matrimony.Com
Thalikettu.Com






