സ്വര്‍ണ വിലയില്‍ ഇന്നും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770 രൂപയായി.
ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണത്തിന്റെ വില പവന് 38,160 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി ഗ്രാമിന് 3,940 രൂപയായി.
ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളര്‍ കടന്നു. ഡബ്ല്യുടിഐ അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു. ഒരുമാസം കൊണ്ട് 22 ഡോളറാണ് കൂടിയത്. ബ്രെന്‍ഡ് 4.88 ശതമാനം ഉയര്‍ന്ന് 110.09 ഡോളറിലെത്തിയപ്പോള്‍ ഡബ്ല്യുടിഐ 5.06 ശതമാനം ഉയര്‍ന്ന് 108.64 ആയി. റഷ്യയുക്രൈന്‍ പ്രതിസന്ധിയാണ് ക്രൂഡ്ഓയില്‍ വില കുത്തനെ ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.










Manna Matrimony.Com
Thalikettu.Com







