രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാചക വാതക വിലയില്‍ വന്‍ വര്‍ധനവ്. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് വര്‍ധിച്ചത്. 2009 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. മറ്റു ജില്ലകളിലെ വിലയില്‍ ആനുപാതികമായി വര്‍ധനയുണ്ടാകും. അതേസമയം വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഹോട്ടലുകളിലും തട്ടുകടകളില്‍ അടക്കം ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിനാണ് ഇപ്പോള്‍ വില കൂട്ടിയത്. സാധാരണ ഒന്നാം തീയതി തന്നെയാണ് എണ്ണ കമ്പനികള്‍ പാചക വാതക വില പുതുക്കി നിശ്ചയിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിക്കാത്തത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട്..
ഇതിന് മുമ്പ് ഡിസംബര്‍ ഒന്നിന് 101 രൂപയും നവംബര്‍ ഒന്നിന് 266 രൂപയും കൂട്ടിയിരുന്നു.










Manna Matrimony.Com
Thalikettu.Com







